എല്ലാ മലയാളികളുടെയും നാവിൻ തുമ്പിൽ ഇന്നും ഉതിർന്നു വീണത് മനോഹരമായതും യുവ സമൂഹത്തേ തന്നെ മാറ്റിമറിച്ചതുമായ മനോഹരമായ ചലച്ചിത്ര ഗാനങ്ങളാണ്.എം.എസ്. ബാബുരാജ്,രാഘവൻ മാസ്റ്റർ,ആർ.കെ.ശേഖരൻ,തുടങ്ങിയ അനുഗ്രഹീത കലാകാരൻമ്മാർ മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി നല്ല ഗാനങ്ങളായിരുന്നു.
' ഹാലോ മൈ ഡിയർ ടിങ് ടിങ്
അവർ പ്രേമയിൻ വെഡിങ് റിങ്
1950 ൽ പുറത്തിറങ്ങിയ' ചന്ദ്രിക 'എന്ന സിനിമയ്ക്കു വേണ്ടി ദക്ഷിണ മൂർത്തി ഈണം നൽകിയ പാട്ടാണിത്.അങ്ങും ഇങ്ങും ചിതറി കിടക്കുന്ന വാക്കുകൾ.മലയാള സിനിമയിൽ പാട്ടിന്റെ ശൈശവ കാലത്തെ ഒരു വികല സൃഷ്ടിയാണിതെന്ന് പറയാം.എന്നാൽ ഇതിൽ നിന്നും ഒരു വ്യതിയാനം സംഭവിച്ചത് 1954 ൽ' നീലക്കുയിൽ' പുറത്തിറങ്ങിയതോടെയാണ്.ഭസസ്കാരൻ മാസ്റ്ററും രാഘവൻ മാസ്റ്ററും ഈണമിട്ട സ്വരസിദ്ധമായ 9 പാട്ടുകളായിരുന്നു നീലക്കുയിലിൽ ഉണ്ടായിരുന്നത്.ഇതിലെ എല്ലാ പാട്ടുകളും മലയാളികൾ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തു.'കായലരികത്ത വലയെറിഞ്ഞപ്പോ' എന്ന ഗാനത്തിന് ജനങ്ങൾക്കിടയിലുണ്ടാക്കിയ പ്രേസക്തി വളരെ വലുതാണ്.
നീലക്കുയിലിന്റെ പ്രേസക്തിക്ക് ശേഷം' ഭാര്യ' എന്ന ചിത്രത്തിനുവേണ്ടി വയലാർ, ദേവ രാജൻ കൂട്ടുകെട്ടിലൂടെ' പെരിയാറേ ' എന്ന പാട്ടുതിർന്നു വീണു'.കാല്പാടുകൾ' എന്ന ചിത്രത്തിനുവേണ്ടി 'ജാതി ഭേദം മത ദ്വേതം' എന്ന ഗുരു ശ്ലോകം പാടി യേശുദാസ് പിന്നണി ഗാന രംഗത്തെത്തി.മാപ്പിള പാട്ട് സംവിതയകനിൽ നിന്ന് ബാബുരാജിനെ ജനകീയമാക്കിയത് 'ഭാർഗവീനിലയം' എന്ന സിനിമയിലെ 'താമസ വരുവാൻ' എന്ന ഗാനത്തോടെയാണ്.സു ശീല,മാധുരി എന്നിവർ ദേവരാജന്റെ പ്രീയ ഗായികമാരായി. കുട്ടിക്കുപ്പായം,ഭാർഗവീനിലയം,ശകുന്തള,ചെമ്മീൻ,കയം കുളം
കൊച്ചുണ്ണി,രമണൻ,ചിത്രമേള,ഭാര്യമാർ സൂക്ഷിക്കുക,കുമാര സംഭവം,വിവാഹിത,തുടങ്ങി സിനിമകളിലെ ഗാനങ്ങൾ ജനങ്ങൾ ഇന്നും നെഞ്ചേറ്റി ലാളിക്കുന്നു.ഗാനം കേൾക്കാൻ മാത്രമല്ല കാണാൻ കൂടിക്കഴിയുമെന്നു ആദ്യമായി മനസിലാക്കിയ സിനിമയായിരുന്നു 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ'.ഭാവ ഗീതങ്ങളുടെയും ഫോക് ഗാനങ്ങളുടെയും കടന്നു വരവ് നടന്നത് രവീന്ദ്രന്റെയും ജോണ്സണിന്റെയും വരവോടെയാണ്.ഇത്തരത്തിൽ ഒട്ടനവധി ജീനിയസ് ആയ വ്യക്തികളുടെ കടന്നു വരവ് മലയാള സിനിമക്ക് പുത്തനുണർവ് നൽകി ഇന്നും ഓർമകളിൽ താളം പിടിക്കുന്നു.
No comments:
Post a Comment