മറ്റൊരു കണ്ണൂരായി മാറിക്കൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരി.പരസ്പര വിധ്വെഷത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ അറിയാതെ; മനസിലാക്കാതെ കൊല വിളി നടത്തുന്നു.തലസ്ഥാന നാഗരിയായിരുന്നു ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടു നിന്നിരുന്നത്.എന്നാൽ ബി.ജെ.പി -സി.പി.എം. ചേരിപ്പോര് തുടങ്ങിയിട്ട് മാസങ്ങൾ ആയി.അതിന്റെ അവസാനത്തെ കണ്ണി ശ്രീകാര്യം സ്വദേശി രാജേഷിന്റേതാണ്.ശനിയാഴ്ച 12 മണിക്ക് അപ്രതീക്ഷിതമായി ഹർത്താലിന് ആഹ്വനം നടത്തി.ഇതിൽ നട്ടം തിരിഞ്ഞത് ജനങ്ങളും.ഇതിനു പിന്നിൽ സി.പി .എം .ആണെന്നാരോപിച്ചാണ്ബി.ജെ.പി . ഹർത്താൽ നടത്തിയത്.
സ്വകാര്യ വാഹനങ്ങളെ പോലും ഹർത്താൽ അനുകൂലികൾ വെറുതെ വിട്ടില്ല .പോലീസ് വാഹനങ്ങൾ ജനങ്ങൾക്ക് തുണയായി എത്തിയത് ആശ്വാസമായി.അതെ സമയം അക്രമവുമായി താങ്കൾക്ക് യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് സി .പി .എം പറഞ്ഞു.എന്നാൽ രാഷ്ട്രീയ പോർ വിളികളുമായി നേതാക്കൾ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും എത്തിയതോടെ സ്ഥിതി ഗതികൾ വഷളായി മാറി.സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണർ നേരിട്ട് രംഗത്തെത്തിയത് കൂടുതൽ ഉപകാര ഉപകാരപ്രദമായി .തലസ്ഥാനത്തു മൂന്ന് ദിവസത്തേക്ക് കൂടി നിരോധാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
No comments:
Post a Comment