Monday, 31 July 2017

ചോരക്കളമായി തലസ്ഥാനവും.

റ്റൊരു കണ്ണൂരായി   മാറിക്കൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരി.പരസ്പര  വിധ്വെഷത്തിന്റെ  പേരിൽ മനുഷ്യൻ മനുഷ്യനെ അറിയാതെ; മനസിലാക്കാതെ  കൊല വിളി നടത്തുന്നു.തലസ്ഥാന നാഗരിയായിരുന്നു ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടു  നിന്നിരുന്നത്.എന്നാൽ ബി.ജെ.പി -സി.പി.എം. ചേരിപ്പോര് തുടങ്ങിയിട്ട് മാസങ്ങൾ ആയി.അതിന്റെ  അവസാനത്തെ കണ്ണി ശ്രീകാര്യം സ്വദേശി  രാജേഷിന്റേതാണ്.ശനിയാഴ്ച 12 മണിക്ക് അപ്രതീക്ഷിതമായി ഹർത്താലിന് ആഹ്വനം നടത്തി.ഇതിൽ നട്ടം  തിരിഞ്ഞത് ജനങ്ങളും.ഇതിനു പിന്നിൽ സി.പി .എം .ആണെന്നാരോപിച്ചാണ്ബി.ജെ.പി . ഹർത്താൽ നടത്തിയത്.

Tuesday, 25 July 2017

വാക്കു

ഇന്നീ  ഇരുളിൻ വീഥിയിൽ തനിച്ചിരിക്കുമ്പോൾ 
എൻ തോഴനാകുവാൻ;
എന്റെ ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ  
പുതിയൊരു രാവിനായ് പുതിയൊരു യാത്രക്കായി
എന്നോടൊപ്പം ഉണ്ടാകുമോ?
'പകരം എന്നും കൂടെ ഉണ്ടാവും 
 എന്ന ഹൃദയത്തിൽ നിന്നുള്ള വാക്കുമാത്രം 
                                                                                                                                                                                                             

Friday, 7 July 2017

Drought

മലയാള സിനിമയും പാട്ടും

എല്ലാ മലയാളികളുടെയും നാവിൻ തുമ്പിൽ ഇന്നും ഉതിർന്നു വീണത് മനോഹരമായതും  യുവ സമൂഹത്തേ  തന്നെ മാറ്റിമറിച്ചതുമായ  മനോഹരമായ ചലച്ചിത്ര ഗാനങ്ങളാണ്.എം.എസ്. ബാബുരാജ്,രാഘവൻ മാസ്റ്റർ,ആർ.കെ.ശേഖരൻ,തുടങ്ങിയ അനുഗ്രഹീത കലാകാരൻമ്മാർ മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി നല്ല ഗാനങ്ങളായിരുന്നു.
  ' ഹാലോ മൈ ഡിയർ ടിങ് ടിങ് 
    അവർ പ്രേമയിൻ വെഡിങ് റിങ് 
    ഹണി മൂൺ ഊട്ടി സീസൺ ഗോയിങ് '

Friday, 24 February 2017

അലയൊലികൾ

റിയാതെ ഞാൻ നിന്നിലലിഞ്ഞു
എൻ പ്രീയനോടൊപ്പമുള്ള നിമിഷങ്ങൾ
എനിക്ക് സ്വർഗ്ഗമായിരുന്നു ;
നാം ഒന്നിച്ചു യാത്ര ചെയ്തതും
എൻ കൈകൾ നിൻ കൈകളാൽ പൊതിഞ്ഞതും
ആദ്യാനുരാഗത്തിന് മോതിരം നീ  അണിഞ്ഞതും
ചെറു മന്ദസ്മിതമായി  ഞാൻ;
 ഒടുവിൽ നീ ഇട്ടേച് ദൂരെ പോയതും
ആ നിമിഷ മെൻ  ശ്വാസം നിലക്കവെ
ആരോരുമറിയാതെ കൺ നിറഞ്ഞതും
ഓരോ നിമിഷവും നിൻ കണ്ണുകൾ എന്നെ പിന്തുടർന്നതും
നീ എന്നിലായ് ഞാൻ നിന്നിലായ് അലിഞ്ഞതും
ഒരു ചെറു നോവായി എൻ മനസ്സിൽ അലയടിക്കുന്നു .

പ്രണയം


നിൻ കണ്ണിൽ കാണുന്നു ഞാനെന്നുമെന്നും
നിനക്കെന്നോടുള്ള പ്രണയം
നീ മൊഴിയും വാക്കുകളിൽ അറിയുന്നു ഞാനെന്നും
എൻ ഹൃദയതന്ത്രി തൻ സ്വരമാധുരി