Friday, 3 February 2017

വിളി


ന്ധകാരത്തിൽ മൂടപ്പെടാൻ
വെമ്പുന്ന സന്ധ്യലക്ഷ്മി
നിശബ്തതയെ കീറിമുറിച്ച്
എങ്ങുനിന്നോ ഒരു വിളി
എന്റെ കർണ്ണപുടത്തെകവർന്നു  ...
മിഥ്യാണോ!!!അതോ നേരോ !!!
അറിയുവാൻ കഴിയുന്നില്ല...
എന്റെ മനസിനും മുൻപ ഗമിക്കുന്ന
ആ വിളി
ആരാവും??..ആരെയാവും ??..

അറിയില്ല !!!
ഒരുപക്ഷെതോന്നലാവാം...
അല്ല...തോന്നലല്ല...
ആരോ വിളിക്കുകയാണ്.
ഹൃദയവാതിൽ തുറക്കും വിധം...
ഹൃദയരഹസ്യങ്ങൾക്കവരും വിധം..
ഹൃദയ വീണയെ നിശ്ചലമാകും വിധം..
എന്നോ കേട്ട വാക്കും  കേൾക്കാൻ കൊതിച്ച
ആ ശബ്‌ദമാധുരി !!!
എന്നോ പാതിയിലുപേക്ഷിച്ച
തന്റെ പ്രാണനെ തേടി അലയുന്നു..
അതെ അതെനിക്കുള്ള വിളിയാണ്!!!
ദശാബ്‌ദങ്ങളായുള്ള  കാത്തിരിപ്പിന്റെ
അത്യാധ്യായം!!
ഒടുവിൽ നീ എന്റേതാകാൻ  തുടങ്ങുന്നു...
മൃത്യുവിന്റെ പിടിയിലമരും വരെ
എന്നും നാം ഒന്നായിരിക്കും.
നീ എനിക്ക് സ്നേഹമാകും
ഞാൻ നിനക്ക് കാഴ്ചയും
വിരഹത്തിൻ കനലുകളെല്ലാം
നിന്നശ്രുക്കൾ തണുപ്പിച്ചു!!!
ഞാനിനി നിന്റെതാണ്
എന്റെ ആത്മാവ് മന്ത്രിക്കുന്നു
നിന്റെത്‌മാത്രം....!!!

No comments:

Post a Comment