നീണ്ട മൂന്നുവർഷത്തിനൊടുവിൽ ഒരു കെട്ടിൽ നിന്ന് ഒരുകൂട്ടം പൂക്കൾ കൊഴിഞ്ഞുവീണു; 'കാറ്റാടിത്തണലും' എന്ന ഗാന രചനക്ക് വയലാർ ശരത് ചന്ദ്രവര്മ്മക്ക് പ്രേരണയായതും ,മധുസൂദനൻ സാറിന്റെ കവിതകൾ അലയൊലിയുണ്ടാക്കുന്നതും എന്റെ ഈ കലാലയത്തിലാണ്.കടലോരമേഖലയിൽ നൂറ്റിപതേക്കറിലായ് സ്ഥിതിചെയ്യുന്ന ക്യാമ്പസിൽ രാവിലെ ഞങ്ങളെ സ്വാഗതം ചെയ്യുന്നത് ഒരു കൂട്ടം മയിലുകളാണ്.കാറ്റാടി മരങ്ങൾക്കിടയിൽ കൂടി ഊർന്നിറങ്ങുന്ന ഇളം കാറ്റ് എന്നിൽ കൂടുതൽ ഉണർവുണ്ടാക്കി.കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കൂടെ നടന്നവർ ഇനി ഓർമയിൽ മാത്രമായ് നിൽക്കും.
കാറ്റിന്റെ ചൂളമടിയും ലൈബ്രറിയിലെ നിശബ്‌ദതയും തീയറ്ററുകളിൽ ഡയലോഗുകൾക്ക് കൊടുക്കുന്ന കയ്യടികളും ഞങ്ങൾക്ക് ആവേശമായിരുന്നു.പഞ്ചറാക്കട്ടിലെ സ്വപ്നസല്ലാപങ്ങൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമകളാണ്.സ്റ്റോൺ ബെഞ്ചുകളിൽ കോമ്പസ്സുകൊണ്ട് കോറിയിട്ട കലകൾ കലാലയചരിത്രത്തിന്റെ ഭാഗമായി നിൽക്കുന്നു.വെള്ളാരം മണലുകളിൽ പതിക്കുന്ന വെയിൽ നാളത്തെ നിന്നുള്ള ര ക്ഷനേടലായിരുന്നു കാറ്റാടി മരങ്ങൾ ഞങ്ങൾക്ക്.ക്യാന്റീനിലെ ചായ ഗ്ലാസ്സുകളിൽ പതിക്കുന്ന നമ്മുടെ ചുണ്ടുകളും ബെഞ്ചുകളിൽ കൈകളാൽ നാം തീർക്കുന്ന താളവും തൂശനിലച്ചോറിന്റെ മണവും മനസ്സിൽ കാത്തു സൂക്ഷിക്കുന്നുണ്ട് ഞാൻ.കോളേജ് ഡേ ,യൂണിയൻ ഇനാഗുറേഷൻ,ഇലക്ഷൻ ,തുടങ്ങി എല്ലാം തന്നെ ഞങ്ങൾക്കൊരാവേശമായിരുന്നു.ഇനി അവയൊന്നും ഇല്ല എന്നത് വേദനയോടെ മാത്രം ഓർക്കുന്നു.
ഇനിയും നിരവതി വസന്തങ്ങൾ കടന്നുവരും ശിശിരത്തിൽ അവയെല്ലാം കോഴിയും വീണ്ടും വസന്തം മൊട്ടിടും;ഞങ്ങൾക്ക് മുന്നേ നിരവധിപേര് കലാലയത്തോടു വിടപറഞ്ഞുപോയ്,അവരുടെ പിന്നാലെ ഞങ്ങളും,ഞങളുടെ പിന്നാലെ ഇനിയും നിരവധിപേര് വരും.ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത കാലമാണ് കോളേജ് ഡേയ്സ്.
സെൻറ്.സേവിയേഴ്‌സ് കോളേജ് തുമ്പ

No comments:
Post a Comment