പൊൻപുലരിയിൽ സ്നേഹത്തിന്റെ ആർദ്രതയുമായി അവൻ വന്നു.പക്ഷെ ആദ്യമായ് കാണുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല അവൻ അവളുടെ ഹൃദയവും മനസും കവർന്നെടുക്കുമെന്ന്.അവൻ അവൾക്കൊരു സാന്ത്വനമായിരുന്നു.അവന് അവളോടുള്ള ഇഷ്ട്ടം....
അവൾക്കറിയാമായിരുന്നു.അവൾക്കും അവനെ ഒരുപാടിഷ്ടമായിരുന്നു.
അവൻറെ അഭാവത്തിൽ അവൾ ആഗ്രഹങ്ങളും വികാരങ്ങളും ആശകളും ഇല്ലാത്ത പാതി മുരടിച്ച ഹൃദയത്തിനുടമ മാത്രം.അവൻ നൽകിയ ഓരോ ഓർമകളും ഒരു വരദാനമായ് കണ്ട് അവൾ ജീവിക്കുകയാണ്.തന്റെ സ്വപ്നങ്ങൾ സത്യമാകും എന്ന് വിശ്വസിച്ചുകൊണ്ട് മറ്റാരെയും തേടിപ്പോകാതെ അവൻ തിരിച്ചു വരും എന്ന വിശ്വാസത്തിൽ അവൾ കാത്തിരിക്കുകയാണ്......
No comments:
Post a Comment