മനസ്സിന്റെ മണിച്ചെപ്പിൽ പഴമതൻ ഓർമകൾ
വാരി വിതറി, തുള്ളിക്കളിച്ചെത്തുന്ന മഴ
ഹൃദയത്തിൻ നൊമ്പരങ്ങൾ മായ്ക്കുന്ന തുള്ളികളായി
പുതു ജീവനേകി മഴയെത്തി
മഴതൻ സൗന്ദര്യത്തിൽ ആറാടിയ
എൻ ബാല്യം ഞാൻ ഓർത്തുപോയ്
അനന്തമാം സാഗരത്തിൽ ഒഴുകിയെത്തുന്ന
ജീവിതസ്വപ്നത്തിൻ സ്മരണയാം മഴ
പെയ്തിറങ്ങുന്ന മഴ എൻ മനസ്സിൽ
പുതുജീവൻതൻ നിലശോഭയാണ്
വേനലിൽ പൊള്ളുന്ന അമ്മതൻ മാറിനെ
ആശ്വസിപ്പിച്ചുകൊണ്ടീ സ്നേഹമഴ പെയ്യുന്നു.
No comments:
Post a Comment