ഒരു കുഞ്ഞു തെന്നലായ്
എൻ ഹൃദയംതഴുകാതെ
പ്രിയതമാ നീ ഇന്നുറക്കമായോ?
എൻ ഹൃദയതന്ത്രികൾ മീട്ടിയുണർത്താതെ
പ്രീയനെ നീ ഇന്നകന്നുപോയോ!
എത്രയോ ജന്മമായ് നീ വരും വഴിയിലെ
മൺതരിയായി കൊതിച്ചുനിന്നു
നിൻ പാദ സ്പർശത്താൽ എൻ ജീവാ;നിന്ന് ഞാൻ
സഫലമായി തീരുവാൻ ആഗ്രഹിച്ചു.
ഒരു വാക്കുപോലും ചൊല്ലാതെ,ഒരുനോക്കുപോലും കാണാതെ
നീ എന്നന്നേക്കുമായ് മറഞ്ഞുപോയോ,
അതോ വിധിയുടെ കാണാക്കയത്തിൽ വീണുപോയോ..
No comments:
Post a Comment