Friday, 27 January 2017

Barakah meets Barakah

സംവിധായകൻ : മഹാമൗഡ് സബ്ബാഗ്

  സൗദിയിൽ നിന്നുള്ള റൊമാന്റിക് കോമഡി സിനിമയാണ് മുഹമ്മദ് സ്ബ്‌ഭയുടെ ബര്കത് മീൻസ് ബര്കത്.തങ്ങളുടെ പ്രണയത്തിനു അതിര്വരമ്പുകളായി  നിൽക്കുന്നവരെ മറയാക്കി പ്രണയിക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ.പ്രതിസന്ധികൾ വന്നാലും തൻ സ്നേഹിച്ചപെണ്ണിനെ ഉപേഷിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് ബരാക്ക്.ഒരാണും പെണ്ണും സംസാരിച്ചാൽ ഉടൻ ജയിൽവാസം എന്ന രീതിയുള്ള സൗദിയിലാണ്  ഈ കഥ നടക്കുന്നത്.ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ബരാക്, ബീബി എന്നിവരാണ്.നടനാവണമെന്നാഗ്രഹിക്കുന്ന മാന്യനായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബരാക്.തെരുവുകളിലെ ചെറിയ നിയമ ലംഘനങ്ങൾക്ക് അയാൾ പിഴ ഇടുന്നതു പാതിമനസോടെയാണ്.


മാന്യമല്ലാത്ത ഒരു ഫാഷൻ ഷൂട്ടിങിനിടെയാണ് ബീബി എന്ന യുവ മോഡലിനെ പരിചയപ്പെടുന്നത്.ഇൻസ്റ്റഗ്രമിൽ താരമായ ബീബി ഒരു സമ്പന്ന കുടുംബത്തിലെ ദത്തുപുത്രിയാണ്.ബാര്കായെ പോലെ ബിബിയും തന്റെ ജീവിതത്തിൽ സന്തുഷ്ടയല്ല.തമ്മിൽ അടുക്കുന്നതോടെ പ്രണനയസല്ലാപങ്ങൾക്ക് കർക്കശവിളക്കുള്ള സൗദിയിൽ ബിബിയും ബറകായും നേരിടുന്നത് പുതിയ വെല്ലുവിളികളാണ്.ബെർലിൻ ഐഎഫ്എഫ്‌കെ, ടൊറന്റോ ഐഎഫ്എഫ്‌കെ,എന്നീ ഫെസ്ടിവലുകളിൽ ഈ സിനിമ പ്രദർശിപ്പിച്ചു.  

No comments:

Post a Comment