സംവിധായകൻ :കമൽ
ഗംഗ , റസിയ എന്നീ സ്ത്രീകളെ പ്രധാനകഥാ പത്രങ്ങളാക്കി 'കമൽ'നിർമിച്ച ചിത്രമാണ്' പെരുമഴക്കാലം' .യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ അണിയിച്ചൊരുക്കിരിക്കുന്നത്.ഗംഗയും റസിയയും വ്യത്യസ്തമായ സാമുദായിക സാമൂഹിക പശ്ചാത്തലത്തിൽ ഉള്ളവരാണെങ്കിലും ഇരുവരുടെയും ഭർത്താക്കൻമ്മാർ ഗൾഫിൽ ജോലി ചെയ്യുന്നവരാണ്.അതിജീവനം ,പ്രണയം ,ശ്രദ്ധ , സഹനം എന്നിവ ചോദ്യ ചിഹ്നങ്ങളാകുന്ന പ്രതിക്കാരത്തിറെയും അക്രമത്തിന്റെയും മറുവശം കണ്ടെത്താനുള്ള ശ്രമമാണ് ഈ സിനിമ.ഉറച്ച തീരുമാനങ്ങളുടെയും സഹിഷ്ണുതയുടെയും ക്ഷമയുടെയും മേൽ രുപപ്പെടുന്ന പ്രതീക്ഷകൾക്കിടയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മഴ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു.
ഗംഗയുടെ ഭർത്താവ് മരിച്ചു വാർത്തയാണ് ആദ്യം നമ്മൾ കാണുന്നത്.ബ്രാഹ്മണസമുദായത്തിൽ നിന്നുള്ളതുകൊണ്ടു തന്നെ അവരുടെ അനാചാരങ്ങളിൽപെട്ടു വീടിന്റെ അകത്തളത്തിലാക്കപ്പെട്ടവളാണ് ഗംഗ.എന്നാൽ അതെ സമയം ഗംഗയുടെ ഭർത്താവിനെ കൊന്നു എന്ന വ്യാജകേസിൽ അകപെട്ടതാണ് റസിയയുടെ ഭർത്താവ്.തന്റെ ഭർത്താവിനെ കൊന്നവനോട് യാതൊരുതരത്തിലുള്ള ഒത്തുതീർപ്പിനും മുതിരാത്ത ഭാര്യയെയും നമുക്ക് കാണാൻ സാധിക്കും.പിന്നീട് റസിയയോട് ദയ തോന്നിയ ഗംഗാ തനിക്കു പരാതിയില്ലെന്ന് ഒപ്പിട്ടുകൊടുക്കുന്നു.അവസാനം തന്റേതായരീതിയിൽ ജോലിചെയ്ത്
കുടംബം പുലർത്തുന്ന ഗംഗയെയാണ്.
ബ്രാഹ്മണ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരത്തെയും കര്മത്തെയും ഒപ്പിയെടുത്ത സിനിമയാണിത്.പുരുഷന്മാരുടെ ലോകത്തു ഇരയാക്കപ്പെട്ട സ്ത്രീകളുടെ നേര്സാക്ഷ്യമാണിത്.മീരാജാസ്മിൻ ,കാവ്യാമാധവൻ , ബിജുമേനോൻ ,ദിലിപ് ,സലിംകുമാർ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

No comments:
Post a Comment