Monday, 31 July 2017

ചോരക്കളമായി തലസ്ഥാനവും.

റ്റൊരു കണ്ണൂരായി   മാറിക്കൊണ്ടിരിക്കുകയാണ് തലസ്ഥാന നഗരി.പരസ്പര  വിധ്വെഷത്തിന്റെ  പേരിൽ മനുഷ്യൻ മനുഷ്യനെ അറിയാതെ; മനസിലാക്കാതെ  കൊല വിളി നടത്തുന്നു.തലസ്ഥാന നാഗരിയായിരുന്നു ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ടു  നിന്നിരുന്നത്.എന്നാൽ ബി.ജെ.പി -സി.പി.എം. ചേരിപ്പോര് തുടങ്ങിയിട്ട് മാസങ്ങൾ ആയി.അതിന്റെ  അവസാനത്തെ കണ്ണി ശ്രീകാര്യം സ്വദേശി  രാജേഷിന്റേതാണ്.ശനിയാഴ്ച 12 മണിക്ക് അപ്രതീക്ഷിതമായി ഹർത്താലിന് ആഹ്വനം നടത്തി.ഇതിൽ നട്ടം  തിരിഞ്ഞത് ജനങ്ങളും.ഇതിനു പിന്നിൽ സി.പി .എം .ആണെന്നാരോപിച്ചാണ്ബി.ജെ.പി . ഹർത്താൽ നടത്തിയത്.

Tuesday, 25 July 2017

വാക്കു

ഇന്നീ  ഇരുളിൻ വീഥിയിൽ തനിച്ചിരിക്കുമ്പോൾ 
എൻ തോഴനാകുവാൻ;
എന്റെ ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ  
പുതിയൊരു രാവിനായ് പുതിയൊരു യാത്രക്കായി
എന്നോടൊപ്പം ഉണ്ടാകുമോ?
'പകരം എന്നും കൂടെ ഉണ്ടാവും 
 എന്ന ഹൃദയത്തിൽ നിന്നുള്ള വാക്കുമാത്രം 
                                                                                                                                                                                                             

Friday, 7 July 2017

Drought

മലയാള സിനിമയും പാട്ടും

എല്ലാ മലയാളികളുടെയും നാവിൻ തുമ്പിൽ ഇന്നും ഉതിർന്നു വീണത് മനോഹരമായതും  യുവ സമൂഹത്തേ  തന്നെ മാറ്റിമറിച്ചതുമായ  മനോഹരമായ ചലച്ചിത്ര ഗാനങ്ങളാണ്.എം.എസ്. ബാബുരാജ്,രാഘവൻ മാസ്റ്റർ,ആർ.കെ.ശേഖരൻ,തുടങ്ങിയ അനുഗ്രഹീത കലാകാരൻമ്മാർ മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി നല്ല ഗാനങ്ങളായിരുന്നു.
  ' ഹാലോ മൈ ഡിയർ ടിങ് ടിങ് 
    അവർ പ്രേമയിൻ വെഡിങ് റിങ് 
    ഹണി മൂൺ ഊട്ടി സീസൺ ഗോയിങ് '

Friday, 24 February 2017

അലയൊലികൾ

റിയാതെ ഞാൻ നിന്നിലലിഞ്ഞു
എൻ പ്രീയനോടൊപ്പമുള്ള നിമിഷങ്ങൾ
എനിക്ക് സ്വർഗ്ഗമായിരുന്നു ;
നാം ഒന്നിച്ചു യാത്ര ചെയ്തതും
എൻ കൈകൾ നിൻ കൈകളാൽ പൊതിഞ്ഞതും
ആദ്യാനുരാഗത്തിന് മോതിരം നീ  അണിഞ്ഞതും
ചെറു മന്ദസ്മിതമായി  ഞാൻ;
 ഒടുവിൽ നീ ഇട്ടേച് ദൂരെ പോയതും
ആ നിമിഷ മെൻ  ശ്വാസം നിലക്കവെ
ആരോരുമറിയാതെ കൺ നിറഞ്ഞതും
ഓരോ നിമിഷവും നിൻ കണ്ണുകൾ എന്നെ പിന്തുടർന്നതും
നീ എന്നിലായ് ഞാൻ നിന്നിലായ് അലിഞ്ഞതും
ഒരു ചെറു നോവായി എൻ മനസ്സിൽ അലയടിക്കുന്നു .

പ്രണയം


നിൻ കണ്ണിൽ കാണുന്നു ഞാനെന്നുമെന്നും
നിനക്കെന്നോടുള്ള പ്രണയം
നീ മൊഴിയും വാക്കുകളിൽ അറിയുന്നു ഞാനെന്നും
എൻ ഹൃദയതന്ത്രി തൻ സ്വരമാധുരി

Tuesday, 7 February 2017

എന്റെ കലാലയം

നീണ്ട മൂന്നുവർഷത്തിനൊടുവിൽ ഒരു കെട്ടിൽ നിന്ന് ഒരുകൂട്ടം പൂക്കൾ കൊഴിഞ്ഞുവീണു; 'കാറ്റാടിത്തണലും' എന്ന ഗാന രചനക്ക് വയലാർ ശരത് ചന്ദ്രവര്മ്മക്ക് പ്രേരണയായതും ,മധുസൂദനൻ സാറിന്റെ കവിതകൾ അലയൊലിയുണ്ടാക്കുന്നതും എന്റെ ഈ കലാലയത്തിലാണ്.കടലോരമേഖലയിൽ നൂറ്റിപതേക്കറിലായ്  സ്ഥിതിചെയ്യുന്ന ക്യാമ്പസിൽ രാവിലെ ഞങ്ങളെ സ്വാഗതം ചെയ്യുന്നത് ഒരു കൂട്ടം മയിലുകളാണ്.കാറ്റാടി മരങ്ങൾക്കിടയിൽ കൂടി ഊർന്നിറങ്ങുന്ന ഇളം കാറ്റ് എന്നിൽ കൂടുതൽ ഉണർവുണ്ടാക്കി.കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും കൂടെ നടന്നവർ ഇനി ഓർമയിൽ മാത്രമായ് നിൽക്കും.

നിശബ്തവസന്തം

പൊൻപുലരിയിൽ സ്നേഹത്തിന്റെ ആർദ്രതയുമായി അവൻ വന്നു.പക്ഷെ ആദ്യമായ് കാണുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല അവൻ അവളുടെ ഹൃദയവും മനസും കവർന്നെടുക്കുമെന്ന്.അവൻ അവൾക്കൊരു സാന്ത്വനമായിരുന്നു.അവന് അവളോടുള്ള ഇഷ്ട്ടം....

Friday, 3 February 2017

വിളി


ന്ധകാരത്തിൽ മൂടപ്പെടാൻ
വെമ്പുന്ന സന്ധ്യലക്ഷ്മി
നിശബ്തതയെ കീറിമുറിച്ച്
എങ്ങുനിന്നോ ഒരു വിളി
എന്റെ കർണ്ണപുടത്തെകവർന്നു  ...
മിഥ്യാണോ!!!അതോ നേരോ !!!
അറിയുവാൻ കഴിയുന്നില്ല...
എന്റെ മനസിനും മുൻപ ഗമിക്കുന്ന
ആ വിളി
ആരാവും??..ആരെയാവും ??..

Too Good to be true

That was a shocking news.
It was beyond his wildest imagination.

             That was a shocking news.It was beyond his wildest imagination. A girl named Mary is going to propose him for the valentine's day.Barely did Antony knew about girl.But he often wondered how it was like to fall in love,like other guys did.

Tuesday, 31 January 2017

ഹൃദയത്തിൽ നിന്നും..





ഒരു കുഞ്ഞു തെന്നലായ്

എൻ ഹൃദയംതഴുകാതെ

പ്രിയതമാ നീ ഇന്നുറക്കമായോ?

Monday, 30 January 2017

Fortune with Colours!

Colours not only add to your looks but they also have an impact on your health&personality.while some colours give pleasure&happiness.When you look at them,other effect your eyes.In for eg:when you attend an interview,to increase your memory colours help you scientist in their new research explain this.                                                                                                                                               

നിനക്കായ് !


ഇന്ന് ഈ ഇരുളിൻ വീഥിയിൽ

തനിച്ചാണ് ഞാൻ

എവിടേയോ പോയ് മറഞ്ഞു

നീ എന്നെ തനിച്ചാക്കിയെങ്കിലും

മഴ




മനസ്സിന്റെ മണിച്ചെപ്പിൽ പഴമതൻ ഓർമകൾ

വാരി വിതറി, തുള്ളിക്കളിച്ചെത്തുന്ന മഴ

ഹൃദയത്തിൻ നൊമ്പരങ്ങൾ മായ്ക്കുന്ന തുള്ളികളായി

പുതു ജീവനേകി മഴയെത്തി

മഴതൻ സൗന്ദര്യത്തിൽ ആറാടിയ

Saturday, 28 January 2017

Traffic

സംവിധായകൻ : രാജേഷ്പിള്ള  

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് രാജേഷ് പിള്ളയുടെ ട്രാഫിക് .ഒരു ദിവസം നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന;നമ്മൾ കണ്ടതും കാണാത്തതുമായ മനുഷ്യ ജീവിതമാണ്  ഈ സിനിമ .ശ്രീനിവാസൻ, റഹ്മാൻ, ലെന, ആസിഫ് അലി,  റോമാ,  കുഞ്ചാക്കോ,വിനീത്
എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 

Friday, 27 January 2017

Barakah meets Barakah

സംവിധായകൻ : മഹാമൗഡ് സബ്ബാഗ്

  സൗദിയിൽ നിന്നുള്ള റൊമാന്റിക് കോമഡി സിനിമയാണ് മുഹമ്മദ് സ്ബ്‌ഭയുടെ ബര്കത് മീൻസ് ബര്കത്.തങ്ങളുടെ പ്രണയത്തിനു അതിര്വരമ്പുകളായി  നിൽക്കുന്നവരെ മറയാക്കി പ്രണയിക്കുന്ന രണ്ടു വ്യക്തിത്വങ്ങൾ.പ്രതിസന്ധികൾ വന്നാലും തൻ സ്നേഹിച്ചപെണ്ണിനെ ഉപേഷിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് ബരാക്ക്.ഒരാണും പെണ്ണും സംസാരിച്ചാൽ ഉടൻ ജയിൽവാസം എന്ന രീതിയുള്ള സൗദിയിലാണ്  ഈ കഥ നടക്കുന്നത്.ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ബരാക്, ബീബി എന്നിവരാണ്.നടനാവണമെന്നാഗ്രഹിക്കുന്ന മാന്യനായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബരാക്.തെരുവുകളിലെ ചെറിയ നിയമ ലംഘനങ്ങൾക്ക് അയാൾ പിഴ ഇടുന്നതു പാതിമനസോടെയാണ്.

Perumazhakalam




സംവിധായകൻ :കമൽ


ഗംഗ , റസിയ എന്നീ സ്ത്രീകളെ പ്രധാനകഥാ പത്രങ്ങളാക്കി 'കമൽ'നിർമിച്ച ചിത്രമാണ്' പെരുമഴക്കാലം' .യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ അണിയിച്ചൊരുക്കിരിക്കുന്നത്.ഗംഗയും റസിയയും വ്യത്യസ്തമായ സാമുദായിക സാമൂഹിക പശ്ചാത്തലത്തിൽ ഉള്ളവരാണെങ്കിലും ഇരുവരുടെയും ഭർത്താക്കൻമ്മാർ ഗൾഫിൽ ജോലി ചെയ്യുന്നവരാണ്.അതിജീവനം ,പ്രണയം ,ശ്രദ്ധ , സഹനം എന്നിവ ചോദ്യ ചിഹ്നങ്ങളാകുന്ന പ്രതിക്കാരത്തിറെയും അക്രമത്തിന്റെയും മറുവശം കണ്ടെത്താനുള്ള ശ്രമമാണ് ഈ സിനിമ.ഉറച്ച തീരുമാനങ്ങളുടെയും സഹിഷ്ണുതയുടെയും ക്ഷമയുടെയും മേൽ രുപപ്പെടുന്ന പ്രതീക്ഷകൾക്കിടയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മഴ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു.

The Cursed Ones

സംവിധായകൻ :നാനാ  ഒബിരിഎബോബ്


 പശ്ചിമാഫ്രിക്കയിലെ ഒരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്.ദുരിതങ്ങളുടെ തുടർച്ച ഈ ഗ്രാമത്തെ അശ്വസ്തമാക്കുന്നു.ഇതിന്റെ കരണകാരിയായി ഗ്രാമം മുദ്രകുത്തുന്നത് അസാബി എന്ന പെൺകുട്ടിയെയാണ്.അസാബിയാണ്  ഈ സിനിമയിലെ പ്രധാനകഥാപാത്രം.അവൾ മന്ത്രവാദിയെന്നാണ് 
പ്രചാരം.